ഗാംഗുലിയില്ലാതെ കൊല്‍ക്കത്തയില്‍ ഐ.പി.എല്‍ .ടീമില്ല: ഷാരൂഖ്
Posted on: 10 Jan 2011
ഐ.പി.എല്‍ . നാലാം സീസണിന്റെ താരലേലത്തിലെ ഏറ്റവും വലിയ രക്തസാക്ഷിയായിരുന്നു ഗാംഗുലി. ആദ്യ ദിവസം ആരും ലേലത്തിലെടുക്കാന് തയ്യാറാകാതിരുന്ന ഗാംഗുലിയെ രണ്ടാം ദിവസത്തെ പട്ടികയില്‍ ഉള്പ്പെടുത്തിയതുപോലുമില്ല. ഇന്ത്യന്‍ ക്രിക്കറ്റിന് ഏറ്റവും അധികം നേട്ടങ്ങള്‍ സംഭാവന ചെയ്ത നായകരില്‍ ഒരാളായ ഗാംഗുലിക്ക് ഈ അവഗണന വലിയ നാണക്കേടായിരിക്കുകയാണ്. നാലു ലക്ഷം ഡോളര്‍ എന്ന അടിസ്ഥാന തുകയാണ് ഗാംഗുലിക്ക് തിരിച്ചടിയായതെന്ന് കരുതുന്നു. ആദ്യ ദിവസത്തെ ലേലത്തിനുശേഷം പഴയ ഫ്രാഞ്ചൈസിയായ നൈറ്റ് റൈഡേഴ്സിന്റെ പക്കല്‍ 4,25,000 ഡോളറും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പക്കല്‍ 385,000 ഡോളറും മാത്രമേ ശേഷിച്ചിരുന്നുള്ളൂ. ഗാംഗുലിക്ക് ഏറെ അടുപ്പമുള്ള സഹാറ പുണ വാറിയേഴ്സെങ്കിലും കനിവു കാട്ടുമെന്ന് കരുതിയിരുന്നെങ്കിലും അവരും മുഖം തിരിക്കുകയാണുണ്ടായത്.