എന്റെ സ്വപ്നങ്ങള്‍ മഞ്ഞുപോയ യാമങ്ങളില്‍ ഞാന്‍ കതോര്തതിരുന്നു, ഒരു പുതു വസന്തത്തിനായ്, ഞാന്‍ തേടിയ പറവകള്‍ എന്റെ കൂട് വിട്ടു പോയപ്പോള്‍ ഞാന്‍ കരഞ്ഞില്ല, എനിക്കറിയാമായിരുന്നു അവ ഒരിക്കല്‍ എന്നെ തേടിവരുമെന്ന്.....
പെയ്തുപോയ മഴകളും, വീശിയ കാറ്റുകളും എനിക്കായ് മടങ്ങി വരില്ലെങ്കിലും എന്റെ സൌഹൃദങ്ങള്‍ എന്നെ പിച്ചവെക്കാന്‍ പഠിപ്പിച്ചു...എന്റെ സ്വപ്നങ്ങള്‍ അവര്‍ കോറിയിട്ടത് അവരുടെ ഹൃദയങ്ങളില്‍ ആയിരുന്നെന്ന സത്യം ഞാനിന്നു മനസ്സിലാക്കുന്നു....എങ്കിലും ഈ പുതുവസന്തം തേടുന്നത് എന്നെയാകുമെന്ന വിശ്വാസത്തില്‍ എന്റെ സ്വപ്നങ്ങള്‍ അലഞ്ഞു നടക്കുന്നു...ഒരു കൂട്ടിനായ്...