Sunday, January 9, 2011

ഗാംഗുലിയില്ലാതെ കൊല്‍ക്കത്തയില്‍ ഐ.പി.എല്‍ .ടീമില്ല: ഷാരൂഖ്‌

ഗാംഗുലിയില്ലാതെ കൊല്‍ക്കത്തയില്‍ ഐ.പി.എല്‍ .ടീമില്ല: ഷാരൂഖ്‌
Posted on: 10 Jan 2011

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയില്ലാതെ കൊല്‍ക്കത്തയില്‍ എ.പി.എല്‍ . ടീം സാധ്യമല്ലെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാരൂഖ് ഖാന്‍. ഒരു ടീമും ലേലത്തിലെടുക്കാതിരുന്ന ഗാംഗുലിയുമായി വൈകാതെ സംസാരിക്കുമെന്നും മുന്‍ നായകനെ എങ്ങനെയെങ്കിലും ടീമില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും ഷാരൂഖ് പറഞ്ഞു. ഗാംഗുലിയെ ലേലത്തിലെടുക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ആരാധകര്‍ ഷാരൂഖ്ഖാന്റെ കോലം കത്തിച്ചിരുന്നു.

ഐ.പി.എല്‍ . നാലാം സീസണിന്റെ താരലേലത്തിലെ ഏറ്റവും വലിയ രക്തസാക്ഷിയായിരുന്നു ഗാംഗുലി. ആദ്യ ദിവസം ആരും ലേലത്തിലെടുക്കാന്‍ തയ്യാറാകാതിരുന്ന ഗാംഗുലിയെ രണ്ടാം ദിവസത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതുപോലുമില്ല. ഇന്ത്യന്‍ ക്രിക്കറ്റിന് ഏറ്റവും അധികം നേട്ടങ്ങള്‍ സംഭാവന ചെയ്ത നായകരില്‍ ഒരാളായ ഗാംഗുലിക്ക് ഈ അവഗണന വലിയ നാണക്കേടായിരിക്കുകയാണ്. നാലു ലക്ഷം ഡോളര്‍ എന്ന അടിസ്ഥാന തുകയാണ് ഗാംഗുലിക്ക് തിരിച്ചടിയായതെന്ന് കരുതുന്നു. ആദ്യ ദിവസത്തെ ലേലത്തിനുശേഷം പഴയ ഫ്രാഞ്ചൈസിയായ നൈറ്റ് റൈഡേഴ്‌സിന്റെ പക്കല്‍ 4,25,000 ഡോളറും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പക്കല്‍ 385,000 ഡോളറും മാത്രമേ ശേഷിച്ചിരുന്നുള്ളൂ. ഗാംഗുലിക്ക് ഏറെ അടുപ്പമുള്ള സഹാറ പുണ വാറിയേഴ്‌സെങ്കിലും കനിവു കാട്ടുമെന്ന് കരുതിയിരുന്നെങ്കിലും അവരും മുഖം തിരിക്കുകയാണുണ്ടായത്.