Tuesday, September 13, 2011

പ്രണയം.




മൌനത്തെകൊണ്ടു
പാടിക്കുന്ന-
മായജാലമാണു പ്രണയം.
കാറ്റും കടലും നിലാവും കിനാവും-
അങനെ
എന്തെല്ലാമാണു പ്രണയം
പ്രണയം ചിലപ്പോള്‍ മഴപോലെ-
നെഞ്ചില്‍
തിമിര്‍ത്തു പെയ്യും
മറ്റുചിലപ്പോള്‍ എരിയുന്ന-
കനലായി നെഞ്ചില്‍
കിടക്കും
കരുതി വെച്ചിരുന്നു ഒരായിരം സ്വപ്നങളാല്‍-

താലോലിച്ച
മയില്‍പ്പീലിത്തുണ്ടുകള്‍

നിനക്കായി നല്‍കുവാന്‍.
പറയാതെ പ്രണയം-
മനസ്സില്‍
കൊണ്ടുനടന്നിട്ടുണ്ട്
മറ്റുചിലപ്പോള്‍ അറിയിച്ചിട്ടും-
അറിയാത്ത
ഭാവത്തില്‍ അകന്നു പൊയി
എങ്കിലും നിന്നെ ഞാന്‍ പ്രണയിക്കുകയാണു-
മറുപടികള്‍
ആഗ്രഹിക്കാതെ
മറ്റൊന്നും മോഹിക്കാതെ...